ഏറ്റുമാനൂര്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാധിരാജാ സമ്മേളനം ഒക്ടോബര്‍ 26 ഞായറാഴ്ച വൈകുന്നേരം നാലിന് ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടത്തും. ആധ്യാത്മിക സാമൂഹിക മേഖലയെ വളരെയധികം സ്വാധീനിക്കുന്ന സ്വാമികളുടെ ആശയങ്ങളും ജീവിത ദര്‍ശനവും സമൂഹമാകെ പ്രചരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍. അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന വിദ്യാധിരാജ സമ്മേളനം പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.പി പി. മുരളീധരന്‍ തുടര്‍ പദ്ധതികള്‍ വിശദീകരിക്കും. ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല സംഘം പ്രസിഡന്റ് പ്രൊഫസര്‍ പി. എസ്. ശങ്കരന്‍ നായര്‍, എസ്എം എസ്എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്,കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ . പി . സഹദേവന്‍ എന്നിവര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ വി. കെ .ജിനചന്ദ്ര ബാബു, കെ.പി. സഹദേവന്‍ , പി . പി . മുരളീധരന്‍, വി.ജി. ഗോപകുമാര്‍, എം. കെ. മുരളീധരന്‍, ജെ എം. സജീവ് എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments