Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാധിരാജാ സമ്മേളനം നടത്തി.



ഏറ്റുമാനൂര്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാധിരാജാ സമ്മേളനം നടത്തി. ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന സമ്മേളനം  നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. 

ആധ്യാത്മിക സാമൂഹിക മേഖലയെ വളരെയധികം സ്വാധീനിക്കുന്ന സ്വാമികളുടെ ആശയങ്ങളും ജീവിത ദര്‍ശനവും സമൂഹമാകെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ എന്‍. അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.പി  പി. മുരളീധരന്‍ തുടര്‍ പദ്ധതികള്‍ വിശദീകരിച്ചു.ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല സംഘം പ്രസിഡന്റ് പ്രൊഫസര്‍ പി.എസ്. ശങ്കരന്‍ നായര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.പി  സഹദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments