Breaking...

9/recent/ticker-posts

Header Ads Widget

''കാഴ്ചപ്പാടുകളും സ്വപ്നങ്ങളും'' എന്ന വിഷയത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ സമഗ്ര വികസന സാധ്യതകളെ ആസ്പദമാക്കി ''കാഴ്ചപ്പാടുകളും സ്വപ്നങ്ങളും'' എന്ന വിഷയത്തില്‍ മംഗളം എഞ്ചിനീയറിംഗ് കോളേജ് മീഡിയ സെല്‍ വികസന സദസ്സ്  സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിലെ ഡിജിറ്റല്‍ തിയേറ്ററില്‍ നടന്ന വികസന സദസ്സില്‍ വാര്‍ത്ത അവതാരകനും സംസ്ഥാന ക്വാളിറ്റി അഷുറന്‍സ് കമ്മിറ്റി ഡയറക്ടറുമായ ഡോ. എം.എ. ലാല്‍ മോഡറേറ്ററായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ വികസനത്തെകുറിച്ചുള്ള സമഗ്ര സംവാദമായി മാറി.


സിപിഐ(എം) കോട്ടയം ജില്ല കമ്മിറ്റി അംഗം  ഇ.എസ്. ബിജു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് പി.വി. ജോയി, ഭാരതീയ ജനത പാര്‍ട്ടി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ്  എന്‍. ഹരി എന്നിവര്‍  പങ്കെടുത്തു. മൂന്ന് രാഷ്ട്രീയ പ്രതിനിധികളും വികസന മേഖലകളിലെ വെല്ലുവിളികളും സാധ്യതകളും വിശദീകരിച്ചു.മംഗളം എഡ്യൂക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍  ബിജു വര്‍ഗീസ് സദസ്സ് ഉദ്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ രംഗം, തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയിലൂടെ ഏറ്റുമാനൂരിനെ ഒരു മാതൃക മണ്ഡലമാക്കമെന്നത് ആമുഖ ഭാഷണത്തിലെ പ്രധാന സന്ദേശമായിരുന്നു.മംഗളം എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പി. വിജയന്‍ സ്വാഗതം പ്രസംഗം നടത്തി. നിമ്മി മോള്‍ മാനുവല്‍,ലെഫ്റ്റനന്റ് അഭിജിത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഏറ്റുമാനൂരിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സമൂഹപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്ത് വിഷയ ചര്‍ച്ചകളില്‍ പങ്കാളികളായി.വികസന സദസ്സില്‍ നിന്നുണ്ടായ നിര്‍ദ്ദേശങ്ങളും ആശയങ്ങളും ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് മാര്‍ഗദര്‍ശകമാകുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.


Post a Comment

0 Comments