കേരള സംസ്ഥാനത്തും പാലാ മുനിസിപ്പാലിറ്റിയിലും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്യുന്നതിനും, ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും അഭിപ്രായങ്ങളും സ്വരുപിക്കുന്നതിനും, പാലാ നഗരസഭ വികസന സദസ്സ് സംഘടിപ്പിക്കുന്നു. ഈ മാസം 15-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സ് രാവിലെ 10 മണിക്ക് ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സി ലര്‍മാര്‍ മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഈ യോഗത്തിലും സംവാദത്തിലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കുന്നതാണ്. ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചു.
ഇതിന് മുന്നോടിയായി 14-ാം തീയതി ചൊവ്വാഴ്ച എല്ലാ വിഭാഗത്തിലുംപെട്ട തൊഴില്‍ അന്വേഷകര്‍ക്കായി തൊഴില്‍ മേള പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുമെന്നും പ്രശസ്തരായ കമ്പനികളും സ്ഥാപനങ്ങളും ഈ മേളയില്‍ പങ്കെടുത്ത് തൊഴിലവസരങ്ങള്‍ നല്‍കുന്നതാണന്നും ചെയര്‍മാന്‍ അറിയിച്ചു. സൗജന്യ സ്‌പോട്ട് രജിസ്ട്രഷന്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറില്‍ രാവിലെ 9 മണി മുതല്‍ ആരംഭിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ നഗരസഭ തോമസ് പീറ്റര്‍ , ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി , ജോസിന്‍ ബിനോ, ബൈജു കൊല്ലംപറമ്പില്‍, ലീനാ സണ്ണി, ആന്റോ പടിഞ്ഞാറ്റേക്കര തുടങ്ങിയവര്‍പങ്കെടുത്തു.


.jpg)


0 Comments