Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തല നായര്‍ സമാജം 71-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 20, 21 തീയതികളില്‍



വിളക്കിത്തല നായര്‍ സമാജം 71-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 20, 21 തീയതികളില്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഒക്ടോബര്‍ 20-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കടപ്പാട്ടൂര്‍ ക്ഷേത്രപരിസരത്തു നിന്നും  ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് അഡ്വ.കെ.ആര്‍. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സമാജം രക്ഷാധികാരി കെ.എസ്. രമേഷ് ബാബു ആമുഖ പ്രഭാഷണം നടത്തും. മന്ത്രി വി.എന്‍ വാസവന്‍ സമാജത്തിലെ മുതിര്‍ന്ന മുന്‍ ഭാരവാഹികളെ ആദരിക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കും.
 ജോസ് കെ. മാണി എം.പി., പ്രൊഫഷണല്‍ കോഴ്സുകളില്‍ മികവ് നേടിയവരെ ആദരിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വിഭ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും. മാത്യു ടി. തോമസ് എം.എല്‍.എ. കലാകായിക പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കും. മാണി സി. കാപ്പന്‍ എം.എല്‍.എ. മംഗല്യനിധി വിതരണം നിര്‍വ്വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ആതുരസഹായ വിതരണം നടത്തും. സമാജം വൈസ് പ്രസിഡന്റ് വി.ജി. മണിലാല്‍, സമാജം ട്രഷറര്‍ കെ.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. സമാജം ജനറല്‍ സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍ സ്വാഗതവും, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എന്‍. മോഹനന്‍ നന്ദിയും പറയും. 21-ന് രാവിലെ 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും സി.കെ. ആശ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. വിളക്കിത്തല നായര്‍ സമുദായത്തിന് ഉദ്യോഗ നിയമനങ്ങളില്‍ 1% പ്രത്യേക സംവരണം അനുവദിക്കുക, മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയ എയ്ഡഡ് കോളേജ് അനുവദിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, ത്രിതല തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ സംവരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിക്കും. പത്രസമ്മേളനത്തില്‍ സമാജം ഭാരവാഹികളായ കെ.എസ്. രമേഷ്ബാബു, അഡ്വ.കെ.ആര്‍. സുരേന്ദ്രന്‍, കെ.കെ. അനില്‍കുമാര്‍, എം.എന്‍. മോഹനന്‍, അഡ്വ.ടി.എം.ബാബു, കെ.എ. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments