Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തല നായര്‍ സമാജം പ്രതിനിധി സമ്മേളനം



വിളക്കിത്തല നായര്‍ സമാജം സംസ്ഥാന വാര്‍ഷിക പ്രതിനിധി സമ്മേളനം പാലായില്‍ നടന്നു. ഉദ്യോഗ നിയമനങ്ങളില്‍ 1% പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക, ഒ.ഇ.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക, ജാതി സെന്‍സസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് പാലായില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഖാദി ബോര്‍ഡ് മെംബറും സമാജം രക്ഷാധികാരിയുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ.ആര്‍.സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബാബു കുഴിക്കാല അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി കെ.കെ അനില്‍കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.



Post a Comment

0 Comments