Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിഷന്‍ 2031 ഏകദിന സെമിനാര്‍ ഏറ്റുമാനൂരില്‍ നടന്നു



തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികള്‍ക്ക്  മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങള്‍ വഴി വായ്പകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന്  സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിഷന്‍ 2031 ഏകദിന സെമിനാര്‍   ഏറ്റുമാനൂര്‍ ഗ്രാന്‍ഡ് അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗത്വം നല്‍കി വായ്പകള്‍ ലഭ്യമാക്കണം. 
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച് പരസ്പര സഹകരണത്തിലൂടെ നാടിന്റെ വളര്‍ച്ച ഉറപ്പാക്കാനാകും.ഇക്കാര്യത്തില്‍ സഹകരണ വകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്തും. ആവശ്യമായ നിയമ ഭേദഗതികളും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.പ്രാഥമിക  സഹകരണസംഘങ്ങളിലും ശാഖകളിലും  ഇടപാടുകള്‍ക്ക് ഏകീകൃത സോഫ്റ്റ്വേര്‍ കൊണ്ടുവരുന്നതിനുള്ള  നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സഹകരണ ഫെഡറലിസം കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത് സഹകരണ മേഖലയുടെ ഭാവി വികസനം മുന്നില്‍ കണ്ടുള്ള ചര്‍ച്ചകള്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി.കഴിഞ്ഞ പത്തു വര്‍ഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍  സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ  സി.കെ.ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു,  സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ പി.എം. ഇസ്മയില്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ ഗംഗാധരക്കുറുപ്പ്, കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബി.പി. പിള്ള, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. രാധാകൃഷ്ണന്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍,  ജോയിന്റ് രജിസ്ട്രാര്‍ പി.പി സലിം എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments