Breaking...

9/recent/ticker-posts

Header Ads Widget

വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ഒക്ടോബര്‍ 17 ന് ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കും



ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കും  വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ കെ. മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ഒക്ടോബര്‍ 17 ന്  ഏറ്റുമാനൂരില്‍ സ്വീകരണം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10-ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ദുരൂഹമായ തീപിടുത്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ക്ഷേത്രത്തില്‍ തുടര്‍ച്ചയായി ആചാരലംഘനം നടക്കുന്നതായും ഉത്സവത്തിനുള്ള കൊടിക്കൂറ കൊടിക്കയര്‍ ഏറ്റുവ ങ്ങേണ്ടത് ആചാര വിധിപ്രകാരം തന്ത്രിയാണന്നും എന്നാല്‍ ഇപ്പോള്‍ തന്ത്രിക്ക് പകരം മന്ത്രിയാണ് കൊടിക്കൂറ ഏറ്റുവാങ്ങുന്നതെന്നും നാട്ടകം സുരേഷ് പറഞ്ഞു. 

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും  പവിത്രമായ ഏഴരപ്പൊന്നാനയെ അറ്റ കുറ്റപ്പണികളുടെ പേരില്‍ പുറത്തുകൊണ്ടുപോകാന്‍ ശ്രമം നടന്നു. ഭക്ത ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് നടക്കാതെ പോയത്. ശബരിമല വിവാദത്തില്‍പെട്ട് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ കാലത്താണിത് സംഭവിച്ചതെന്നും  നാട്ടകം സുരേഷ് പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരനായി ദേവസ്വത്തില്‍ എത്തിയ ഈ ഉദ്യോഗസ്ഥന്‍ എങ്ങനെ ഉന്നതസ്ഥാനത്തെത്തിയെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി,കെ.ജി .ഹരിദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോറായി പൊന്നാറ്റില്‍, മണ്ഡലം പ്രസിഡന്റ് ജോയ് പൂവംനില്‍ക്കുന്നതില്‍,  ജയിംസ് തോമസ് പ്ലാക്കിത്തൊട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments