Breaking...

9/recent/ticker-posts

Header Ads Widget

വിവേകോദയം ട്രസ്റ്റിന്റെ ഉദ്ഘാടനം നടന്നു.



കോട്ടയം എസ്.എന്‍.ഡി.പി യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സമിതിയില്‍ 1975 മുതല്‍ ഭാരവാഹികളായിരുന്നവരുടെ കൂട്ടായ്മയായ വിവേകോദയം ട്രസ്റ്റിന്റെ  ഉദ്ഘാടനം നടന്നു. കോട്ടയം പബ്‌ളിക് ലൈബ്രറി മിനി ഹാളില്‍ നടന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ പി.എന്‍. ദേവരാജന്‍ അദ്ധ്യക്ഷനായിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ  യൂത്ത്മൂവ്‌മെന്റ്  മുന്‍ ഭാരവാഹികളെ ആദരിച്ചു. ഗോള്‍ഡന്‍ ജൂബിലി ഡയറക്ടറിയുടെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. എസ്.എന്‍.ഡി. പി യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന്‍ വിവേകോദയം ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം എസ്.എന്‍.ഡി.പി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ സുരേഷ് പരമേശ്വരന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. സ്വാമി ശിവനാരായണ തീര്‍ത്ഥ,അനുഗ്രഹ പ്രഭാഷണം നടത്തി. രതീഷ് ജെ ബാബു,  പി.ജി. രാജേന്ദ്ര ബാബു,  ലിനീഷ് റ്റി. ആക്കളം, എസ് ഇന്ദിരാ രാജപ്പന്‍,  ശ്രീദേവ് കെ. ദാസ്,  ജിനോ ഷാജി, കെ.കെ മോഹനന്‍ കണ്ണാറ , അഡ്വ.ശാന്താറാം റോയി, വി.എസ്. ശ്രീജിത്ത് കുമാര്‍, പി.കെ. ഷാജി മോന്‍, ട്രസ്റ്റ് സെക്രട്ടറി റ്റി.റ്റി പ്രസാദ്, വൈസ് ചെയര്‍മാന്‍ റിജേഷ് സി ബ്രീസ് വില്ല  തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments