വിഷന്‍ 2031 സഹകരണവകുപ്പ് സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഏറ്റുമാനൂരില്‍ തുറന്നു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് ചേര്‍ന്ന്, നഗരസഭാ ഓഫീസിന് സമീപമുള്ള ബില്‍ഡിങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ ഡോ: എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ഗ്രാന്‍ഡ് അരീന കണ്‍വന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 28-നാണ് വിഷന്‍ 2031, സഹകരണ സെമിനാര്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2000 പേര്‍ സെമിനാറില്‍ പങ്കെടുക്കും.
കേരള സംസ്ഥാനം രൂപീകൃതമായി 75 വര്‍ഷം 2031 -ല്‍ പൂര്‍ത്തിയാകുന്നതിന്റെ പശ്ചാത്തലത്തിലാണ്, കഴിഞ്ഞകാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിലായി 33 വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. യോഗത്തില്‍ ജില്ല സഹകരണ ആശുപത്രി വൈസ് ചെയര്‍മാന്‍ കെ. എന്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍, ജോയിന്റ് രജിസ്ട്രാര്‍ പി പി സലിം, ജില്ല പഞ്ചായത്തംഗം ടി എന്‍ ഗിരീഷ്, കോട്ടയം അര്‍ബന്‍ ബാങ്ക് ബോര്‍ഡംഗം ഇ എസ് ബിജു, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ സി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments