Breaking...

9/recent/ticker-posts

Header Ads Widget

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധവുമായി ചേര്‍പ്പുങ്കല്‍ YMCWA



സമൂഹത്തിന് ദോഷകരമാവുന്ന വിധത്തില്‍ തെരുവ് നായ്ക്കളെ  സംരക്ഷിക്കുന്നതില്‍ പ്രതിഷേധവുമായി ചേര്‍പ്പുങ്കല്‍ YMCWA പ്രവര്‍ത്തകര്‍. ലൈസന്‍സ് ഇല്ലാത്ത നിരവധി നായ്ക്കളെ വീട്ടില്‍ പാര്‍പ്പിച്ച്  ദുര്‍ഗന്ധം വമിക്കുന്ന ചുറ്റുപാടില്‍  അയല്‍കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന  കടപ്ലാമറ്റം ആറാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഫിലിപ്പ് തോമസ് കെ വാഗമതില്‍ എന്നയാളുടെ വീടിനു മുന്നില്‍ YMCWA പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തി.  

ഏറ്റുമാനൂര്‍, കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കോഴി വേസ്റ്റ് വീട്ടിലെത്തിച്ച് പാകം ചെയ്ത് കടപ്ലാമറ്റം, ചേര്‍പ്പുങ്കല്‍, മുത്തോലി, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ മുതലായ മേഖലകളിലെ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കി തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ വര്‍ദ്ധനവിന് കാരണമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയായിരുന്നു  YMCWA യുടെ പ്രതിഷേധം. വൈഎംസിഡബ്ല്യു പ്രസിഡന്റ് ഷൈജു കോയിക്കല്‍,  വാര്‍ഡ് മെമ്പര്‍മാരായ സച്ചിന്‍ സദാശിവന്‍, മിനി ജെറോം, ദീപു പുതിയ വീട്ടില്‍, ജിമ്മി ലിബര്‍ട്ടി, സൗരഭ് മുത്തോലി, പ്രഭാത് മുല്ലയില്‍, അനില്‍ ആണ്ടന്‍ തുരുത്തില്‍, പ്രസാദ് ചേര്‍പ്പുങ്കല്‍, തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments