ശബരിമലയിലെ സ്വര്‍ണ്ണ മോഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിയുടെ ഏറ്റുമാനൂരിലെ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര പടിഞ്ഞാറേ നടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി നീണ്ടൂര്‍ റോഡിന്റെ പ്രവേശന ഭാഗത്ത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്റെ കോലം കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. പ്രവര്‍ത്തകര്‍ ബാരിക്കേഡു മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു..
ഇതോടെ മുദ്രാവാക്യ വിളികളുമായി പ്രതിഷേധ പ്രകടനമായി സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് നീങ്ങിയ പ്രവര്‍ത്തകര്‍ എം സി റോഡില്‍ കിടന്നു റോഡ് ഉപരോധിച്ചു. പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ റോഡില്‍ നിന്നും നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിതെളിച്ചു. ഇതോടെ പ്രധാന റോഡില്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കര്‍ ഉള്‍പ്പെടെ പത്തു പേരെ പോലീസ് കസ്റ്റഡി എടുത്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കര്‍, മറ്റു പ്രധാന നേതാക്കളായ ചിന്ദു കുര്യന്‍, കൃഷ്ണകുമാര്‍, വിഷ്ണു ചെമ്മുണ്ടവള്ളി, അഡ്വക്കേറ്റ് ജിത്തു, ജോര്‍ജ് പയസ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
0 Comments