യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വടംവലി മത്സരം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാമപുരം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മല്‍സരങ്ങള്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനമായി അര ലക്ഷം രൂപായും, കെഎം മാണി മെമ്മോറിയല്‍ എവറോലിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സമ്മാനമായി മുപ്പതിനായിരം രൂപാ കേരളാ യൂത്ത് ഫ്രണ്ട് (എം) രാമപുരം മണ്ഡലം കമ്മിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്നു. ഇരുപതിനായിരം രൂപയാണ് മൂന്നാം സമ്മാനം. 16 സമ്മാനങ്ങളാണ് ആകെയുള്ളത്. 45 ഓളം ടീമുകള്‍ ഇതനകം രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയില്‍, സുജയിന്‍ കളപ്പുരയ്ക്കല്‍ (യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ സെക്രട്ടറി) അജോയ് തോമസ് എലുവാലുങ്കല്‍ (യൂത്ത് ഫ്രണ്ട് എം രാമപുരം മണ്ഡലം പ്രസിഡണ്ട്) അലന്‍ പീറ്റര്‍ കല്ലിടയില്‍ ( യൂത്ത് ഫ്രണ്ട് എം ഓഫീസ് ചാര്‍ജ് സെക്രട്ടറി രാമപുരം) അനൂപ് പള്ളിക്കുന്നേല്‍ (യൂത്ത്ഫ്രണ്ട് എം രാമപുരം മണ്ഡലം സെക്രട്ടറി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments