കിടങ്ങൂര്‍ വൈസ്‌മെന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാവാലിപ്പുഴ ബീച്ച് ശുദ്ധീകരണവും ഫലവൃക്ഷത്തൈ നടീലും നടത്തി. മുള കൊണ്ടുള്ള ഇരിപ്പിടവും ക്ലബ്ബംഗങ്ങള്‍ സജ്ജമാക്കി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോണ്‍ വൈസ്‌മെന്‍ കോട്ടയം ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിന്‍സെന്റ് അലക്‌സ് എന്നിവര്‍ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് സണ്ണി മ്ലാവില്‍, സെക്രട്ടറി ജയ്‌സണ്‍ കളപ്പുര, ട്രഷറര്‍ ബിനോയ് നെല്ലിക്കുന്നേല്‍, മുന്‍ പ്രസിഡന്റുമാരായ ജെയിംസ് ചെകിടിയേല്‍, വര്‍ഗീസ് ഒഴുകയില്‍, മാത്യു അട്ടങ്ങാട്ടില്‍, ആന്റണി വളര്‍കോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ലബ്ബംഗങ്ങള്‍ ശുചീകരണ പരിപാടികള്‍ നടപ്പാക്കി.
0 Comments