പിഴക് വൈസ് മെന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ആള്‍ കേരളാ വാക്കത്തോണ്‍ നവംബര്‍ 8-ാം തീയതി ശനിയാഴ്ച നടക്കും. രാവിലെ 8.30ന് പിഴകില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടനടത്തം രാമപുരം ടൗണ്‍ ചുറ്റി തിരിച്ച് പിഴകില്‍ അവസാനിക്കും. മാണി സി കാപ്പന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും .9 km വാക്കത്തോണ്‍. 50 വയസ്സില്‍ താഴെയുള്ളവര്‍ക്കും 50 വയസ്സിനു മുകളിലുള്ളവര്‍ക്കുമായി രണ്ട് കാറ്റഗറികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 2 കി.മീ ദൂരത്തിലുള്ള മിനി വാക്കത്തോണും നടത്തും. ആദ്യത്തെ രണ്ടു കാറ്റഗറി മത്സര വിജയികള്‍ക്ക് യഥാക്രമം 5001 രൂപ ഒന്നാം സമ്മാനവും 3001 രൂപ രണ്ടാം സമ്മാനവും നല്‍കും. മത്സ രാര്‍ത്ഥികള്‍ 200 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതാണ്. . വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് പോള്‍സ് ജോബി സെബാസ്റ്റ്യന്‍ സെക്രട്ടറി 'ജില്‍സണ്‍ ജോസ് ട്രഷറര്‍സണ്ണി അബ്രാഹം കെ.എം. ചെറിയാന്‍ വൈസ് പ്രസിഡന്റ് റോക്കി തോമസ് എന്നിവര്‍ പങ്കെടുത്തു.





0 Comments