105 കാരിയായ മറിയം തോമസ്, ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ്. ഏറ്റുമാനൂര്‍ വള്ളിക്കാട് സ്വദേശിനിയായ വയോധികയുടെ 105 -ാമത് ജന്മദിനം നവംബര്‍ 13ന് മക്കളും അഭ്യുദയകാംഷികളും അയല്‍പക്കക്കാരും ചേര്‍ന്ന് ആഘോഷിച്ചു. കഴിഞ്ഞ തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. കുറുമുള്ളൂര്‍ സ്വദേശിനിയായിരുന്ന മറിയം തോമസ് വള്ളിക്കാട് സ്വദേശി തോമസ് ചെറുവള്ളിയുടെ ഭാര്യയാണ്.





0 Comments