കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളിലെ 1980 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ഊട്ടുപുരയിലാണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നും കിടങ്ങൂര്‍ NSS ലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഏഴാമത് തവണയാണ് 1980 ബാച്ച് വിദ്യാര്‍ത്ഥികളുടെ സമ്മേളനം നടത്തുന്നത്. ഡോക്ടര്‍ വേണു, ശങ്കര്‍ സിബി , ജയ പള്ളിക്കത്തോട് ഹരി പി കിടങ്ങൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments