ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം കലയോളം 2025 നവംബര്‍ 11, മുതല്‍, 14 വരെ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. നവംബര്‍ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മോന്‍സ് ജോസഫ് MLA ഉദ്ഘാടനം നിര്‍വഹിക്കും. റവ :ഫാ. മാത്യൂ തെക്കേല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ കലോത്സവ സന്ദേശം നല്‍കും. 58 വിദ്യാലയങ്ങളില്‍ നിന്നായി 2500 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു മുഖ്യ പ്രഭാഷണം നടത്തും. നവംബര്‍ 14 ന് സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം ചെയ്യും. മാര്‍സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍ ഡോ ജോസഫ് കണിയോടിക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. പാലാ ഡി.ഇ.ഒ..സത്യപാലന്‍. സി. ഏറ്റുമാനൂര്‍ എ.ഇ.ഒ ശ്രീജ.പി.ഗോപാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെയ്‌സണ്‍ ജേക്കബ് , ഹെഡ്മാസ്റ്റര്‍ ജോജി അബ്രാഹം തുടങ്ങിയവര്‍ പ്രസംഗിക്കും. നവംബര്‍ 14 ന് സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് Em ബിനു ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പള്‍ ജെയിസന്‍ ജേക്കബ്, ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം, പിറ്റിഎ പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments