Breaking...

9/recent/ticker-posts

Header Ads Widget

AKTHS ശാസ്ത്രമേളയില്‍ പാലാ ഗവ ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൊയ്തു.



കായംകുളം കൃഷ്ണപുരം ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ചു നടന്ന 7-ാമത് AKTHS ശാസ്ത്രമേളയില്‍ പാലാ ഗവ ടെക്‌നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൊയ്തു. വര്‍ക്കിംഗ് മോഡല്‍ ഇനത്തില്‍ ഷാരോണ്‍ മാത്യു ,ജോബ് ബി ജയിംസ് എന്നിവര്‍ A  ഗ്രേഡും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും നേടി. 

ഗണിതശാസ്ത്ര സ്റ്റില്‍ മോഡലില്‍  Joe Saji, Jinto Joshi എന്നിവര്‍ക്ക്   A ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക്കല്‍ -വിഭാഗത്തില്‍ ജോസഫ് ജോസുകുട്ടി - വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്റ്റ് വിഭാഗത്തില്‍ മെല്‍വിന്‍ ആര്‍ അഗസ്റ്റ്യന്‍  , ഷീറ്റ്-മെറ്റല്‍ വര്‍ക്കില്‍ അതുല്‍ കൃഷ്ണ അജിത് , ത്രെഡ് പാറ്റേണില്‍  ദേവേഷ് സി.എം. , ഡിജിറ്റല്‍ പെയിന്റിംഗില്‍ ഫെബിന്‍ ജോസഫ് റോയി എന്നിവര്‍ A ഗ്രേഡ്കരസ്ഥമാക്കി. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയില്‍ മികച്ച വിജയം കാഴ്ച വെച്ച പാലാ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍  അനുമോദിച്ചു. അനുമോദന യോഗം പുറപ്പുഴ പോളിടെക്‌നിക് പ്രിന്‍സിപ്പള്‍ ബിനു ബി.ആര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് സുരേഷ്  കുമാര്‍, പി.ടി.എ പ്രസിഡന്റ് മനോജ് KP,, ശ്രീകുമാര്‍ PS, ബെന്നി K.J, അഭിലാഷ്, വിജയകുമാര്‍, ലാലു വര്‍ഗ്ഗീസ്, സുഭാഷ്, ഗ്രേസ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments