പാലായില്‍ ഓള്‍ കേരള മിനി മാരത്തണ്‍ മത്സരങ്ങള്‍ നടന്നു. പ്രഫ.സിസിലിയാമ്മ ജോസഫ് അവുസേപ്പറമ്പില്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓള്‍ കേരള മിനി മാരത്തണ്‍ മത്സരം സംഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ ബാബു ജോസഫും (തൃശ്ശൂര്‍), വനിതാ വിഭാഗത്തില്‍ ലൗലി ജോണ്‍സണും (ചാലക്കുടി), ഒന്നാം സ്ഥാനം നേടി.പുരുഷ വിഭാഗം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കെ.തങ്കച്ചന്‍, കെ.എസ്.ദാസന്‍ നായര്‍ എന്നിവരും വനിതാ വിഭാഗത്തില്‍ എല്‍സമ്മ ചെറിയാന്‍, കെ.എസ്.പുഷ്പലത എന്നിവരും നേടി. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് മുത്തോലി ജംഗ്ഷനില്‍ എത്തി തിരിച്ച് ളാലം പാലം ജംങ്ഷനില്‍ മത്സരം സമാപിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ മത്സരങ്ങളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.സമാപന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ.സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു.





0 Comments