Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടി ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.



ആം ആദ്മി പാര്‍ട്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കോട്ടയം ജില്ലയില്‍ 70 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യന്‍ പ്ലാംപറമ്പില്‍ മത്സരിക്കും. 

കുമരകം ഡിവിഷനില്‍ പ്രൊഫ. കെ.സി. സണ്ണിയാണ് സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ യൂണിവേഴ്‌സിറ്റി ഡിവിഷനില്‍ ലൂസി തോമസ്, പരിപ്പ് ഡിവിഷനില്‍ കെ.കെ. ഫിലിപ്പ് എന്നിവര്‍ മത്സരിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് രണ്ടില്‍ ടോമി പാറപ്പുറം, ആറില്‍ ത്രേസ്യാമ്മ അലക്‌സ്, ഒന്‍പതില്‍ ജോയ് ചാക്കോ മുട്ടത്തുവയലില്‍, 10-ല്‍ മേഴ്‌സി സെബാസ്റ്റ്യന്‍, 22- ല്‍ വര്‍ക്കി ജോസഫ്,23-ല്‍ കെ.ജി സുജിത് കുമാര്‍,24-ല്‍ മിനി ബെന്നി മ്ലാവില്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.ആര്‍പ്പുക്കര പഞ്ചായത്തില്‍ വാര്‍ഡ് 9 -ല്‍ രഞ്ജിത്ത് രാജന്‍, 10-ല്‍ പി.വി. തോമസ്, 14-ല്‍ പി.ടി. ചാക്കോ,15 -ല്‍ എംഡി തോമസ് എന്നിവര്‍ മത്സരിക്കും.അയ്മനം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്  10-ല്‍ ബിനു ജെയിംസ്,വാര്‍ഡ് എട്ടില്‍ കെ.എന്‍ സന്തോഷ് എന്നിവര്‍ മത്സരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോയ് ആനിത്തോട്ടം,നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യന്‍ പ്ലാംമ്പറമ്പില്‍, അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ജോയ് ചാക്കോ മുട്ടത്തുവയലില്‍,ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സജി ഇരിപ്പുമല,സ്ഥാനാര്‍ത്ഥികളായ ലൂസി തോമസ്,ടോമി പാറപ്പുറം,മിനിമാത്യു മ്ലാവില്‍,കെ.ജി സുജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments