Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയ്ക്കുപുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ ശിശുദിനാഘോഷം നടന്നു.



കോട്ടയ്ക്കുപുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ ശിശുദിനാഘോഷം നടന്നു. അനുഗ്രഹ സ്‌കൂളില്‍ നിന്നും ആനമല ജംഗ്ഷനിലുള്ള വായന ശാലയിലേക്ക് ശിശുദിന റാലി നടന്നു. 

വായനാ ശാലാ പ്രവര്‍ത്തകരും, കോട്ടയ്ക്കപ്പുറം ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു.ആഘോഷ പരിപാടികള്‍   ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മാത്യു കളരിക്കല്‍  അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ അനുഗ്രഹ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. പ്രശാന്തി, ലിസ്സി കാരിക്കൊമ്പില്‍, സെക്രട്ടറി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.


Post a Comment

0 Comments