രാമപുരം ബി ആര്‍ സി യില്‍ ഓട്ടീസം സെന്റര്‍ നിര്‍മ്മാണം ആരംഭിച്ചു. എംഎല്‍എ. മാണി സി കാപ്പന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 16 ലക്ഷം രൂപാ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വഹിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാമപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആല്‍ബിന്‍ ഇടമനശ്ശേരി, കേണല്‍ ആചാരി, രാമപുരം ബി.ആര്‍.സി BPC ജോഷി കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments