Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജിനെ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ്ബ് പാലാ ആദരിച്ചു



MG യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച പാലാ അല്‍ഫോന്‍സാ കോളജിനെ ചലഞ്ചേഴ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബ്ബ് പാലാ ആദരിച്ചു.  കളമശ്ശേരി രാജഗിരി കോളേജില്‍ വച്ച് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയെ 59-60 എന്ന പോയിന്റിന് പരാജയപ്പെടുത്തിയാണ് പാല അല്‌ഫോന്‍സാ കോളേജ് ചാമ്പ്യന്‍മാരായത്.  രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അല്‍ഫോന്‍സാ കോളേജ് എംജി യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നത്. അനുമോദനയോഗം പാലാ ഡിവൈഎസ്പി കെ സദന്‍ ഉദ്ഘാടനം ചെയ്തു ബ്രില്ലിന്റെ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് കായിക താരങ്ങളെ ആദരിച്ചു. പാല രൂപത കോ-ഓപ്പറേറ്റീവ് മാനേജര്‍ റവ.ഫാ: ജോര്‍ജ് പുല്ലു കാലായില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം ജില്ല ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡണ്ട് കുഞ്ഞുമോന്‍ മണര്‍കാട്ട് , ക്ലബ്ബ് സെക്രട്ടറി ബിജു തെങ്ങുംപള്ളി, പ്രസിഡണ്ട് സൂരജ് മണര്‍കാട്ട്,  ട്രഷറര്‍ ആന്റണി മാത്യു, വൈസ് പ്രസിഡണ്ട് സജി ജോര്‍ജ് , രാജേഷ് കെ ആര്‍, ജോയിന്റ് സെക്രട്ടറി ബിനോയ് തോമസ്,  മനോജ് എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments