Breaking...

9/recent/ticker-posts

Header Ads Widget

റോസമ്മ ഉലഹന്നാന്റെ സംസ്‌കാരം നാളെ



അഞ്ച് പേര്‍ക്ക് പുതുജീവന്‍ ഏകി മരണത്തിനു കീഴടങ്ങിയ പാലാ മുണ്ടുപാലം പുത്തേട്ടുകുന്നില്‍ വീട്ടില്‍ റോസമ്മ ഉലഹന്നാന്റെ സംസ്‌കാരം നാളെ മൂന്നിനു പാല ളാലം പള്ളിയില്‍  നടക്കും. കഴിഞ്ഞ അഞ്ചാം തീയതി രാത്രി 10. 30 ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ സാധനം വാങ്ങാന്‍ കടയ്ക്കു മുന്നില്‍ നിര്‍ത്തിയ ഓട്ടോയ്ക്ക് പിന്നില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചായിരുന്നു അപകടം. 66-കാരിയായ റോസമ്മയുടെ വൃക്കകള്‍ , രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ആശുപത്രിയിലും അമൃത ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ഉള്ളവര്‍ക്കായാണ് അവയവങ്ങള്‍ ദാനം ചെയ്തത്. റോസമ്മയുടെ ജന്മനാടായ ഏറ്റുമാനൂരില്‍ ഉള്ള ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി അന്തിമോപചാരം നടത്തി. കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജിനു കാവില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തിയ ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി പാലായിലേക്ക്കൊണ്ടുപോയത്. റോസമ്മ ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശിനിയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ സഹോദര ഭാര്യ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിജി ഫ്രാന്‍സിസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ വിബീഷ്, കേരള കോണ്‍ഗ്രസ് നേതാക്കളായ അഡ്വക്കേറ്റ് സിബി വെട്ടുര്‍, ജോര്‍ജ് പുല്ലാട് എന്നിവരുംഎത്തിയിരുന്നു. മൃതദേഹത്തില്‍ കേരള സര്‍ക്കാരിന് വേണ്ടി കോട്ടയം മെഡിക്കല്‍ കോളേജിലെ മൃതസഞ്ജീവനി പ്രതിനിധികള്‍ റീത്ത്സമര്‍പ്പിച്ചു.



Post a Comment

0 Comments