Breaking...

9/recent/ticker-posts

Header Ads Widget

ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്‍ഷിക ഉത്സവം ഭക്തി നിര്‍ഭരമായി.



മീനച്ചിലാറിന് അഭിമുഖമായി നരസിംഹ ചൈതന്യത്തോടെയുള്ള വൈഷ്ണവ തേജസ്സ് കുടികൊള്ളുന്ന കിടങ്ങൂര്‍ സൗത്ത് ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്‍ഷിക ഉത്സവം ഭക്തി നിര്‍ഭരമായി. പ്രതിഷ്ഠാ ദിനത്തില്‍ ഗോവിന്ദപുരത്തപ്പന് കളഭാഭിഷേകവും നടന്നു. 

തന്ത്രി  കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ബ്രഹ്‌മകലശാഭിഷേകം, പ്രസാദമൂട്ട്, വൈകീട്ട് വിശേഷാല്‍ ദീപാരാധന എന്നിവയും നടന്നു.


Post a Comment

0 Comments