Breaking...

9/recent/ticker-posts

Header Ads Widget

ട്രാഫിക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.



മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ട്രാഫിക് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ലക്ഷ്യമിട്ടാണ്  എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കാല്‍നടയാത്രക്കാര്‍ക്കും  വാഹന ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണം നല്‍കിയത്. സീബ്ര ലൈനുകളില്‍ കൂടി റോഡ് കുറുകെ കടക്കുന്നവരോട് വാഹന ഡ്രൈവര്‍മാര്‍  പാലിക്കേണ്ട ഉത്തരവാദിത്വം കൃത്യമായി  പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും വഴിയാത്രക്കാരെ സീബ്ര ലൈനിലൂടെ റോഡ് കുറുകെ കടക്കുവാന്‍ സഹായിക്കുവാനും ഉദ്യോഗസ്ഥര്‍ തയ്യാറായി.
 കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളില്‍ വെള്ളിയാഴ്ച മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്  വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തി.ആദ്യഘട്ടം എന്ന നിലയില്‍ ബോധവല്‍ക്കരണവും തുടര്‍ന്ന് നിയമനടപടിയും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ റോഡ് സംസ്‌ക്കാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വഴിയില്‍ ഇറങ്ങുന്ന കാല്‍നടയാത്രക്കാരും വാഹന ഡ്രൈവര്‍മാരും  ട്രാഫിക് സംസ്‌കാരത്തിലേക്ക് വരേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍.ടി.ഒ ഷിബു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മധുസൂദനന്‍ പി.എം, ടി.സി.മനോജ്, രോഹിത്, വിഷ്ണു ജെ നായര്‍, സന്ദീപ് എം.എസ്, എം.ആര്‍.ഷിബു കുമാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും നേതൃത്വം നല്‍കി.


Post a Comment

0 Comments