Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ വീരഭദ്രസ്വാമി മീനാക്ഷിയമ്മന്‍ കോവിലില്‍ സര്‍പ്പ പൂജയും സര്‍പ്പ ബലിയും നടന്നു.



കിടങ്ങൂര്‍ സൗത്ത് ശ്രീ വീരഭദ്രസ്വാമി മീനാക്ഷിയമ്മന്‍ കോവിലില്‍ സര്‍പ്പ പൂജയും സര്‍പ്പ ബലിയും നടന്നു.  ക്ഷേത്രം തന്ത്രി  ഇഞ്ചൂര്‍ ഇല്ലത്തു കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി മാന്നാനം മംഗലത്ത്  ഇല്ലത്ത് സജു നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

രാവിലെ  കരിക്കഭിഷേകം, പാലഭിഷേകം,സര്‍പ്പ പൂജ, നൂറും പാലും, പ്രസന്നപൂജ എന്നിവയാണ് നടന്നത്. വൈകുന്നേരം 6.30 ന് ദീപാരാധന, 7.00 ന്  ദര്‍ശന പ്രാധാന്യമേറിയ സര്‍പ്പബലി എന്നിവ നടന്നു. ക്ഷേത്ര പുനപ്രതിഷ്ഠക്കു ശേഷം ആദ്യം നടന്ന സര്‍പ്പബലിയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.


Post a Comment

0 Comments