BMSന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ല മോട്ടോര്‍ & എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം പാലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയനുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പ്രൈവറ്റ് ബസ്സ് തൊഴിലാളികള്‍ രാജിവെച്ച് ബിഎംഎസില്‍ അംഗത്വമെടുത്തു.
കഴിഞ്ഞ മാസം 7-ാം തീയതി വിദ്യാര്‍ത്ഥിനിയുടെ കണ്‍സഷന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തില്‍ ബസ്സ് തൊഴിലാളികളെ SFI, DYFI, CITU പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തില്‍ ബസ്സ് തൊഴിലാളികള്‍ക്കൊപ്പം നിന്നതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഒന്നടങ്കം BMS ല്‍ ചേര്‍ന്നത്. കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ യൂണിറ്റ് ഉദ്ഘാടനവും, മെമ്പര്‍ഷിപ്പ് വിതരണവും സംസ്ഥാന സമിതി അംഗം T.M നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ: ഷോണ്‍ ജോര്‍ജ്ജ്, ജില്ല ജനറല്‍ സെക്രട്ടറി Nk ശശികുമാര്‍, ബിനീഷ് ചൂണ്ടച്ചേരി, BMS ജില്ല ജനറല്‍ സെക്രടറി PR രാജീവ്, ജോയിന്റ് സെക്രട്ടറി KR രതീഷ് , RSS ജില്ല സേവ പ്രമുഖ് C K അശോക്, എന്നിവര്‍ പ്രസംഗിച്ചു.





0 Comments