Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കനത്ത മഴ.



ജില്ലയില്‍ കനത്ത മഴ. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന്  ഏറ്റുമാനൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. 
ഏറ്റുമാനൂര്‍ ടൗണ്‍, ചിറക്കുളം ഭാഗത്ത് ഡ്രൈനേജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്‍, മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വെള്ളം ഗതി മാറി ഒഴുകിയതോടെ ഏറ്റുമാനൂര്‍ ടൗണും പാലാ റോഡും വെള്ളത്തിനടിയിലായി. കാല്‍ നടയാത്ര അസാധ്യമാകും വിധം മലിനജലം റോഡിലൂടെ പരന്നൊഴുകി. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സവും അനുഭവപ്പെട്ടു.


Post a Comment

0 Comments