കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജില്‍ പ്രമേഹ ദിനാചരണം നടത്തി. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിതയും CMO ഡോക്ടര്‍ സിസ്റ്റര്‍ ലതയും ചേര്‍ന്നു പ്രമേഹ ദിന തീം പ്രകാശിപ്പിച്ചു.
ഡോക്ടര്‍ സ്റ്റെഫി മോളി തങ്കച്ചന്‍ പ്രമേഹ രോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് നയിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പ്രമേഹ രോഹ ബോധവത്കരണ തെരുവുനാടകം അവതരിപ്പിച്ചു.





0 Comments