Breaking...

9/recent/ticker-posts

Header Ads Widget

കലോത്സവത്തില്‍ മികച്ച പ്രകടനവുമായി പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍.



പാലാ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍  മികച്ച പ്രകടനവുമായി  പ്രവിത്താനം  സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍  തേര്‍ഡ് ഓവറോള്‍ നേടിയ സ്‌കൂള്‍ യു.പി. വിഭാഗത്തില്‍ 4-ാം സ്ഥാനവുമാണ് നേടിയത്. 4 പോയന്റുകള്‍ക്കാണ് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നഷ്ടമായത്. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവച്ചത്.. നൃത്ത ഇനങ്ങളിലും  പ്രവിത്താനം സ്‌കൂളിലെ കുട്ടികള്‍ മികവു പലര്‍ത്തി.  

ഇംഗ്ലീഷ് സ്‌കിറ്റ്, പണിയ നൃത്തം,പരിചമുട്ട് കളി, വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരങ്ങള്‍ക്ക് അര്‍ഹത നേടിയ സ്‌കൂള്‍, സംഘനൃത്തം,നാടന്‍പാട്ട്, കഥാപ്രസംഗം  ഉള്‍പ്പെടെ മറ്റ് ഗ്രൂപ്പ്  ഇനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കി. ഹിന്ദി പ്രസംഗം, ഹിന്ദി പദ്യം ചൊല്ലല്‍,മലയാളം കവിതാരചന, മാപ്പിളപ്പാട്ട്,മൃദംഗം, മലയാളം കഥാരചന, ഹിന്ദി ഉപന്യാസം, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അധ്യാപകരുടെ കൂട്ടായ്മയില്‍  ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ നേട്ടം കൊയ്ത  വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോര്‍ജ് വേളുപ്പറമ്പില്‍, പി.ടി.എ. കമ്മിറ്റി എന്നിവര്‍ അഭിനന്ദിച്ചു.


Post a Comment

0 Comments