Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസില്‍ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവര്‍ത്തകരും ചേക്കേറുന്നു.



ഏറ്റുമാനൂരില്‍ വീണ്ടും കോണ്‍ഗ്രസില്‍ നിന്നും മാണി ഗ്രൂപ്പിലേയ്ക്ക് നേതാക്കളും പ്രവര്‍ത്തകരും ചേക്കേറുന്നു. കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സഹപ്രവര്‍ത്തകരും മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) സെക്രട്ടറി സിബി തടത്തിലും.കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മറ്റി സെക്രട്ടറി സണ്ണി നായത്തു പറമ്പില്‍, കോണ്‍ഗ്രസ് അംഗങ്ങളായ തങ്കച്ചന്‍ കാക്കനാട്ടുകാലായില്‍, ബിജു കാക്കനാട്ടുകാലായില്‍, ടോമി ഇടയാടി പുത്തന്‍പുര എന്നിവരാണ് കേരള കോണ്‍ (എം)ല്‍ അംഗത്വമെടുത്തത്. ജോസ് കെ.മാണി എം.പി.പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കി. 

മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയും ഏറ്റുമാനൂര്‍ നഗരസഭാ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായിരുന്ന സൂസന്‍ തോമസും പാര്‍ട്ടിയില്‍ ചേര്‍ന്നു. സൂസനെ ഏറ്റുമാനൂര്‍ നഗരസഭാ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ജോസഫ് ഗ്രൂപ്പില്‍ നിന്നും ജോസ് കണിയാമാട്ടേല്‍, മുന്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലീസ് കണ്ടിയാമാട്ടേല്‍ എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ (എം)ല്‍ ചേരുമെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം അറിയിച്ചു.  ജനപക്ഷ ഇടപെടലുകളാണ് എല്‍.ഡി.എഫിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ജോസ് K മാണി പറഞ്ഞു.


Post a Comment

0 Comments