Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ കായിക വിനോദങ്ങള്‍ക്കായി ഒരു ഗ്രൗണ്ട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായില്ല.



ഗ്രാമപഞ്ചായത്ത് പദവിയില്‍ നിന്നും നഗരസഭ പദവിയിലേക്ക് ഉയര്‍ന്ന ഏറ്റുമാനൂരില്‍ കായിക വിനോദങ്ങള്‍ക്കായി ഒരു ഗ്രൗണ്ട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായില്ല. നഗര ഹൃദയത്തിലെ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനം കളിക്കളമായി  ഉയര്‍ത്തുവാന്‍ ഏറ്റുമാനൂരിന്റെ മുന്‍ എംഎല്‍എ, കെ. സുരേഷ് കുറുപ്പ് നടത്തിയ ശ്രമവും അധികൃതരുടെ അനാസ്ഥ മൂലം എങ്ങും എത്താതെ കിടക്കുകയാണ്. 

ഒളിമ്പ്യന്‍ യോഹന്നാന്റെയും ദേശീയ കായിക താരങ്ങളായ ആര്‍. രമേശന്‍,കെ.എസ്. വിജയകുമാര്‍ എന്നിവരുടെയും മേല്‍നോട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത ഗാലറിയും ഓഫീസ് കെട്ടിടവും അനാഥമായിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഹൈസ്‌കൂള്‍ മൈതാനത്തിന്റെ  നടുവിലായി അശാസ്ത്രീയമായി നിര്‍മിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് കായിക മത്സരങ്ങള്‍ക്ക് വിലങ്ങുതടിയായും മാറിയിട്ടുണ്ട്. സ്‌കൂള്‍ കോമ്പൗണ്ട് അടച്ചു കെട്ടി ഗേറ്റുകള്‍ പൂട്ടിയതോടെ പുറമേ നിന്നുള്ള ആര്‍ക്കും ഗ്രൗണ്ടില്‍ പ്രവേശനവും ഇല്ലാതെയായി. നിലവില്‍ രാവിലെയും വൈകുന്നേരവും സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രാക്ടീസ് ചെയ്യുവാന്‍ അതിക്രമിച്ചു കടന്നെത്തുന്നവര്‍ക്കു മാത്രമാണ് കഴിയുന്നത്.  ലക്ഷങ്ങള്‍ ചെലവഴിച്ച ഗാലറിയും കായികതാരങ്ങളുടെ വിശ്രമമുറിയും പരിപാലനത്തിനുള്ള ഓഫീസ് മുറിയും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.


Post a Comment

0 Comments