Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം



കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. ഡിജിറ്റലൈസേഷനിലൂടെ ഇന്ത്യ അതിവേഗം വളരുകയാണെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ വളരുന്ന തലമുറ സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്റെ പ്രധാന ആവശ്യമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഡിജിറ്റല്‍ പഠനത്തിനും സാങ്കേതിക മികവിനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനായാണ് കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ  കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവേകാനന്ദ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സബിത ചന്ദ്രഹാസന്‍ ,പിടിഎ പ്രസിഡണ്ട് ഗോപകുമാര്‍,  കാനം ലാറ്റക്‌സ് ലിമിറ്റഡ് ഡയറക്ടര്‍ എബ്രഹാം ജേക്കബ്, പി.റ്റി.എ വൈസ് പ്രസിഡണ്ട്  ശ്യാം വി ദേവ്, ജയപ്രകാശ്, അജിത് കുമാര്‍  സാനു, ഗീത അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments