Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികളുടെ ആശുപത്രിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും ശിശുദിന ആഘോഷവും



കോട്ടയം മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷവും  ശിശുദിന ആഘോഷവും വിവിധ പരിപാടികളോടെ നടന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വര്‍ഗീസ് പി പുന്നൂസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 
കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ.പി ജയപ്രകാശ്, പീഡിയാട്രിക് എച്ച്.ഒ.ഡി ഡോക്ടര്‍ സിറില്‍ റൊസാരിയോ, പീഡിയാട്രിക് സര്‍ജറി എച്ച്.ഒ.ഡി ഡോക്ടര്‍ ബീന പി.എസ് , ആര്‍.എം.ഒ. ഡോക്ടര്‍ സുരേഷ് വടക്കേടം, നഴ്‌സിംഗ് സൂപ്രണ്ട് ഗിരിജ എം.എസ്, സെക്രട്ടറി ജോസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച മുന്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.


Post a Comment

0 Comments