കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ്.ശതാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലമ്പ്ര
മലപ്പുറം ജേതാക്കളായി. മാര്‍ ബേസില്‍ എച്ച്.എസ്. സാണ് റണ്ണര്‍ അപ്. അണ്ടര്‍ 17 -ല്‍ മലപ്പുറം എം.ഐ.സി.എച്ച്.എസ്.എസ്. അത്താണിക്കല്‍ ജേതാക്കള്‍ ആയപ്പോള്‍ റണ്ണര്‍ അപ്പായത് എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലമ്പ്രയാണ്. യു.പി.വിഭാഗത്തില്‍ സെന്റ് തോമസ് എച്ച്.എസ്.കല്ലറ വിജയികളായപ്പോള്‍ സെന്റ് മാര്‍ഗ്രറ്റ് കൈപ്പുഴ റണ്ണര്‍ അപ്പായി.

സമാപന സമ്മേളനം മുന്‍ ദേശീയ കായിക താരം ഡോ.എലിസബത്ത് മത്തായി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അസി: മാനേജര്‍ ജഗിന്‍ കുളങ്ങായില്‍ അധ്യക്ഷത വഹിച്ചു.മുന്‍ വോളിബോള്‍ താരം ഡോ.സാംസണ്‍ സമ്മാനദാനം നിര്‍വഹിച്ചു.നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ്, സോക്കര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എം.സിറിയക് ,കെ .സി .ഡാനിഷ് എന്നിവര്‍ പ്രസംഗിച്ചു.കൈപ്പുഴ സെന്റ് ജോര്‍ജ് സോക്കര്‍ കമ്മിറ്റിയുടെ സഹകരണത്തോടെ സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് മൈതാനിയിലാണ് മത്സരങ്ങള്‍ നടന്നത്. സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ 2026 ജനുവരി 23ന്സമാപിക്കും.

0 Comments