Breaking...

9/recent/ticker-posts

Header Ads Widget

പൈക ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ശിശുദിനാഘോഷം നടത്തി.



പൈക ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂളിലെ കുട്ടികള്‍ കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശവുമായി ശിശുദിനാഘോഷം നടത്തി.  സ്‌കൂള്‍ അങ്കണത്തില്‍   മാനേജര്‍ ഫാ. മാത്യു വാഴയ്ക്കപ്പാറ ശിശുദിന റാലി  ഫ്‌ലാഗ് ഓഫ് ചെയ്തു . മെയിന്‍ റോഡിലൂടെ പൈക പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ശിശുദിന റാലിയെ ആശുപത്രി സൂപ്രണ്ടും,ഡോക്ടേഴ്‌സ് ,നേഴ്‌സുമാര്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളം നടന്നു.  

ആശുപത്രിയിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച കുട്ടികള്‍ അവരുമായി സംസാരിച്ചു. രോഗികള്‍ക്കുള്ള ഉച്ചഭക്ഷണവും വിതരണം ചെയ്തു.  തുടര്‍ന്ന് ആരാധന മഠത്തിലെത്തിയ ,കുട്ടികളെ മദര്‍ സി. റെജീന യുടെ നേതൃത്വത്തില്‍ സ്വീകരിച്ചു .തുടര്‍ന്ന് ആരാധനാ മഠാംഗങ്ങള്‍ കുട്ടികള്‍ക്ക് പായസം വിതരണം ചെയ്തു.  ശിശുദിനത്തില്‍  കാരുണ്യത്തിന്റെ സന്ദേശവുമായി കുട്ടികള്‍ എലിക്കുളത്തുള്ള കാരുണ്യം കേന്ദ്രം  സന്ദര്‍ശിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന പൗരന്മാരെ കാണുകയും,അവരോട് സംസാരിക്കുകയും ചെയ്ത  കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും  അന്തേവാസികള്‍ക്കുള്ള ഭക്ഷണം നല്‍കുകയും ചെയ്തത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. പൂവരണി കേന്ദ്രമായുള്ള കാരുണ്യ കേന്ദ്രത്തില്‍ എത്തുകയും പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും, ഉച്ചഭക്ഷണ വിതരണം നടത്തുകയും ചെയ്തു. പരിപാടികള്‍ക്ക് സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ഷോണ്‍ തെരുവുംകുന്നേല്‍ ഹെഡ്മിസ്ട്രസ്സ്  സി.ഷൈജ ആന്റണി  ജിസ് കടപ്പൂര്‍, സൂര്യ സുനില്‍ ,ചിത്രാ അനില്‍കുമാര്‍, ബെറ്റി റോണി ,പിടിഎ പ്രസിഡന്റ് നിതിന്‍, സി. അര്‍ച്ചന  , ട്രീസാ  മാത്യു, സീന,ആന്‍സി  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments