Breaking...

9/recent/ticker-posts

Header Ads Widget

സെന്റ് വിന്‍സന്റ് പ്രൊവിഡന്‍സ് ഹൗസിന്റെ എഴുപതാം വാര്‍ഷികാഘോഷം നടന്നു



ജീവിത സായാഹത്തില്‍ തനിച്ചായ വൃദ്ധജനങ്ങളെ സംരക്ഷിക്കുന്ന പാലായിലെ ആദ്യത്തെ അഗതി വൃദ്ധമന്ദിരമായ സെന്റ് വിന്‍സന്റ് പ്രൊവിഡന്‍സ് ഹൗസിന്റെ എഴുപതാം വാര്‍ഷികാഘോഷം നടന്നു. 1954 ല്‍ പ്രവര്‍ത്തനമാരംഭിച്ച അഗതിമന്ദിരം കഴിഞ്ഞ 40 വര്‍ഷത്തോളമായി സെന്റ് ജോസഫ്‌സ് പ്രൊവിന്‍സിനു കീഴിലുള്ള സെന്റ് വിന്‍സന്റ് പ്രൊവിഡന്‍സ് ഹൗസാണ് ഏറ്റെടുത്തു നടത്തുന്നത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള 60 ഓളം സ്ത്രീ പുരുഷന്മാരാണ് അന്തേവാസികളായിട്ടുള്ളത്. സ്ഥാപനത്തിന്റെ സപ്തതി ആഘോഷവും വയോജന ദിനാചരണവും സെന്റ് വിന്‍സന്റ് ഹൗസില്‍ നടന്നു. പാലാ രൂപതാ വികാരി ജനറാള്‍ ഫാദര്‍ ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. 
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സി. ദീപ്തി ജോസ് അധ്യക്ഷയായിരുന്നു. സിസ്റ്റര്‍ അമല അറയ്ക്കല്‍ സ്വാഗതമാശംസിച്ചു. സിസ്റ്റര്‍ ആനീസ് വാഴയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്നു ചെരിവ്പുരയിടം സന്ദേശം നല്‍കി. മാണി സി കാപ്പന്‍ എംഎല്‍എ, Dysp Kസദന്‍, ഫാദര്‍ തോമസ് പുന്നത്താനത്ത്, ഫാദര്‍ ജോസഫ് വടക്കന്‍, നഗരസഭംഗം ആന്റോ ജോസ് പടിഞ്ഞാറെക്കര, ഇഗ്‌നെഷ്യസ് കോര, ബേബിച്ചന്‍ എര്‍ത്തയില്‍, ലിസമ്മ ജോസഫ്,ജോബ് അഞ്ചേരില്‍, സിസ്റ്റര്‍ നൈവേദ്യ, തുടങ്ങിയവര്‍സംസാരിച്ചു.


Post a Comment

0 Comments