Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി.



പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റേയും ദര്‍ശന തിരുനാളിന് കൊടിയേറി. റവ.ഫാദര്‍ ജോസഫ് കുറ്റിയാങ്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ആഘോഷമായ  തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നടന്നു. പ്രവിത്താനം ഇടവക വികാരി റവ. ഫാദര്‍ ജോര്‍ജ് വേളുപ്പറമ്പില്‍, സഹ വികാരി ഫാദര്‍ ആന്റണി കൊല്ലിയില്‍, കൈക്കാരന്മാരായ ജോണി പൈക്കാട്ട്, ജിമ്മി ചന്ദ്രന്‍കുന്നേല്‍, മാത്യു പുതിയിടം, ജോഫ് വെള്ളിയേപ്പള്ളില്‍ പ്രസുദേന്തിമാരായ, തോമസ് ചെറിയംമാക്കല്‍ സജി എസ് തെക്കേല്‍, ബാലു മണിയംമാക്കല്‍, ജോസ് കുറ്റിക്കാട്ട് മാത്യു അരീക്കല്‍,  ജോയി ഓര്‍ത്തുംപുറത്ത്, ജോസ് കുബ്ലാങ്കല്‍  എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

തിരുനാള്‍ കൊടിയേറ്റ് ചടങ്ങില്‍   മതസൗഹാര്‍ദ്ദ സന്ദേശവുമായി അന്തീനാട് മഹാദേവ ക്ഷേത്ര ഭാരവാഹികള്‍ എത്തിയതും ശ്രദ്ധേയമായി.  ക്ഷേത്രകമ്മറ്റി  പ്രസിഡന്റ് കെ.എസ് പ്രവീണ്‍ കുമാര്‍, സെക്രട്ടറി പി.കെ മാധവന്‍ നായര്‍, വൈസ് പ്രസിഡന്റ് ബിജു പാറപ്പുറത്ത്, ട്രഷറര്‍ സതീശന്‍ പടിഞ്ഞാക്കല്‍, വി.ഡി സുരേന്ദ്രന്‍ നായര്‍, ജയകുമാര്‍ പതിയില്‍, ഗോപാലകൃഷ്ണന്‍ ചിറയ്ക്കല്‍  എന്നിവരാണ് പ്രവിത്താനം ഫൊറോന പള്ളിയുടെ കൊടിയേറ്റില്‍ പങ്കെടുത്തത്.  ക്ഷേത്ര ഭാരവാഹികള്‍ മുത്തുക്കുടകള്‍ നല്‍കി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. വികാരി ഫാദര്‍ ജോര്‍ജ് വേളുപ്പറമ്പില്‍ ക്ഷേത്രം  പ്രസിഡന്റിനെ ഷാളണിയിച്ചു സ്വീകരിച്ചു. പരസ്പര സാഹോദര്യത്തിന്റെ സന്ദേശവുമായി തിരുനാളാഘോഷം നടത്തുന്നത് സമൂഹത്തിന് മാതൃകയാവുകയാണ്. തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ തിരുനാള്‍ കുര്‍ബാന,വൈകീട്ട് തിരുനാള്‍ പ്രദക്ഷിണ സംഗമം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച പ്രധാന തിരുനാളാഘോഷം നടക്കും.


Post a Comment

0 Comments