Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാം ദിവസം കൗമാര കലാ പ്രതിഭകളുടെ ആവേശകരമായ മത്സരങ്ങള്‍



ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസം കൗമാര കലാ പ്രതിഭകളുടെ ആവേശകരമായ മത്സരങ്ങള്‍ നടന്നു.   കലാവേദിയില്‍ നൂപുര ധ്വനികളുണര്‍ന്ന രണ്ടാം ദിവസം നൃത്തവേദിയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം തുടങ്ങിയ ഇനങ്ങളില്‍ മികവാര്‍ന്ന മത്സരങ്ങളാണ് നടന്നത്. 
വ്യാഴാഴ്ച നാടോടിനൃത്തം, സംഘനൃത്തം, മാര്‍ഗംകളി, തിരുവാതിരകളി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. ശാസ്ത്രീയ സംഗീതം, പദ്യം ചൊല്ലല്‍, കാവ്യകേളി എന്നിവയും മികവു പുലര്‍ത്തി. ഏറ്റുമാനൂര്‍ ഉപജില്ലയിലെ 58 സ്‌കൂളുകളില്‍ നിന്നുള്ള 2500 ലധികം കൗമാര കലാപ്രതിഭകളാണ് ചേര്‍പ്പുങ്കല്‍ സ്‌കൂളിലെ വിവിധ വേദികളിലായി നടക്കുന്ന  മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കലയോളം 2025 കലോത്സവം നവംബര്‍ 14 ന് സമാപിക്കും.


Post a Comment

0 Comments