Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ ശിശുദിനാഘോഷം നടന്നു



കട്ടച്ചിറ  മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ ശിശുദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ 500 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. 

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍  മദര്‍ മോളി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. മേരി മൗണ്ട് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അദ്വൈത് ഹേമന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.  വൈഷ്ണവി ലിബിന്‍ സ്വാഗതവും,  എഡ്വിന്‍ ഡൊമിനിക് കൃതജ്ഞതയും രേഖപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിശുദിന സന്ദേശം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.


Post a Comment

0 Comments