Breaking...

9/recent/ticker-posts

Header Ads Widget

സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സിപിഎമ്മിനുള്ളിലും പൊട്ടിത്തെറി.



ഏറ്റുമാനൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വ ത്തെച്ചൊല്ലി  സിപിഎമ്മിനുള്ളിലും  പൊട്ടിത്തെറി. മുന്‍ ബ്രാഞ്ച് സെക്രട്ടറി ബിനീഷ് നഗരസഭാ പരിധിയിലെ മുപ്പതാം വാര്‍ഡില്‍ ജനകീയ സ്വാതന്ത്ര സ്ഥാനാര്‍ഥിയാകും.  കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ ശക്തമായി രംഗത്തുണ്ടായിരുന്ന  ബിനീഷ് തനിക്ക് അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മത്സര രംഗത്തെത്തിയത്. 

പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജയപ്രകാശിനെ  പരിഗണിച്ച വാര്‍ഡിലാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ബിനീഷ് മത്സരത്തിന് ഒരുങ്ങുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങളും പോസ്റ്റര്‍ പ്രചരണ പ്രവര്‍ത്തനങ്ങളും വീടുകയറിയുള്ള അഭ്യര്‍ത്ഥനയും  ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഇടപെട്ടിട്ടും ബിനീഷ് മത്സരരംഗത്ത് തുടരുകയാണ്.


Post a Comment

0 Comments