ഇലക്ഷന്‍ അടുത്തതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മുണ്ടും ഷര്‍ട്ടുമണിഞ്ഞ് പ്രചരണരംഗത്ത് സജീവമാകുകയാണ്. ഈ അവസരത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം ആലേഖനം ചെയ്ത
മുണ്ടും ഷര്‍ട്ടുമായി വസ്ത്രവ്യാപാരികളും രംഗത്തിറങ്ങി. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് കൈത്തറി വസ്ത്ര വ്യാപാരികള്‍. വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടുകളും, ദോത്തികളും, ഷര്‍ട്ടുകളും വിപണിയില്‍ സുലഭമായി. ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമൊക്കെ ട്രെന്‍ഡിങ്ങായിരുന്ന ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ പോലെ ഇപ്പോള്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളും ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്.





0 Comments