Breaking...

9/recent/ticker-posts

Header Ads Widget

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍



തെരുവുനായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ്  നടപ്പാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പട്ടു. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച് അടിയന്തരമായി ഷെല്‍റ്ററുകളിലേയ്ക്ക് മാറ്റണം എന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഉടന്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. വന്ധ്യംകരണത്തിന്റെയും, ഷെല്‍റ്റര്‍ സ്ഥാപിക്കലിന്റെയും പേരില്‍ കോടികളുടെ അഴിമതി മാത്രമാണ് നാളിതുവരെ നടന്നിരിക്കുന്നുതെന്നും സജി കുറ്റപ്പെടുത്തി.  

തെരുവു നായ്ക്കളെ റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുവാന്‍ അനുവദിക്കണമെന്ന് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ മാത്രം ആവശ്യമാണെന്നും മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയുള്ള കള്ളക്കളി കോടതിക്ക് ബോധ്യമായതില്‍ സന്തോഷം ഉണ്ടെന്നും സജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. നോബി ജോസ്, ഷമീര്‍, മുതിരപറമ്പില്‍, ബിജു തെക്കേടം, സി.ജി ബാബു, നിയാസ് കെ.പി,വൈശാഖ് സുരേന്ദ്രന്‍,  നൗഷാദ് കെ.കെ, നിസാര്‍ കെ.പി, ഹാഷിം മേത്തര്‍, സന്തോഷ് മൂക്കിലിക്കാട്ട്, ടോമി താണോലില്‍, റഷീദ് കെ.എം , കെ.എം കുര്യന്‍, തോമസ് പി.ജെ, ഇ.എസ് നാസര്‍, സക്കീര്‍ ഈരാറ്റുപേട്ട, വി.കെ.സന്തോഷ് വള്ളാംകുഴിയില്‍ , സിമി സുനില്‍, മാത്യു ജോസഫ് വാകത്താനം ,തുടങ്ങിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments