Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നു.



കെഴുവംകുളം സംഗീത പുരുഷ അയല്‍ക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി പൊലീസ് സന്‍മനസ് കൂട്ടായ്മ,   മാര്‍സ്ലീവാ മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ  സൗജന്യമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുന്നു. ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ പാരിഷ് ഹാളില്‍ ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍  മാണി സി കാപ്പന്‍ MLA ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. 

പാലാ രൂപതാ വികാരി ജനറാള്‍ റവ ഡോക്ടര്‍ ജോസഫ് മലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. അയല്‍ക്കൂട്ടം പ്രസിഡന്റ് ബേബിച്ചന്‍ കൊച്ചുപറമ്പില്‍  അധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, Dysp കെ.സദന്‍ , ജോര്‍ജ് സന്മനസ്. ഫാദര്‍ മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ടിംസ് ജോസഫ് നെടുമ്പുറം, പി.സി സതീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോ. തോമസ് മാത്യു ജനമൈത്രി CRO സുരേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസ്നയിക്കും. ബേബിച്ചന്‍  കൊച്ചുപറമ്പില്‍, ഫിലിപ്പോസ്  തൈപ്പറമ്പില്‍,  പി.സി സതീഷ്,   ടി.എസ് അജയന്‍,  ജോയ് മറ്റം,  ജെയിംസ്  കിഴക്കേമുറി,  അജി കുഴിയന്‍പ്ലാവില്‍,  ജോര്‍ജ് സന്മനസ്സ്  തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments