Breaking...

9/recent/ticker-posts

Header Ads Widget

സൂസന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് കേരള കോണ്‍ഗ്രസ് (എം) ല്‍ ചേര്‍ന്നു



ഏറ്റുമാനൂര്‍ നഗരസഭ മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് കേരള കോണ്‍ഗ്രസ് (എം) ല്‍ ചേര്‍ന്നു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ചാണ്  കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് കേരള കോണ്‍ഗ്രസ് (എം)- ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് സൂസന്‍ തോമസ് ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

 നഗരസഭ തിരഞ്ഞെടുപ്പില്‍ അടിച്ചിറ - മാമൂട് 23-ാം വാര്‍ഡില്‍ നിന്നും  എല്‍ഡിഎഫ് കേരളകോണ്‍ഗ്രസ് എം  സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സൂസന്‍ തോമസ് പറഞ്ഞു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തായിരുന്ന കാലഘട്ടത്തില്‍ താന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.2020- വരെ നഗരസഭയില്‍ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. 2020-ലും 2025-ലും സീറ്റ് നിഷേധിച്ചു. ഏറ്റുമാനൂലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ തീരുമാനിക്കുകയായിരുന്നുവെന്നും സൂസന്‍ തോമസ് പറഞ്ഞു.കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സിബി വെട്ടൂര്‍, സംസ്ഥാന കമ്മറ്റിയംഗം ജോര്‍ജ് പുല്ലാട്, നിയോജകമണ്ഡലം സെക്രട്ടറി ജെയിംസ് പുളിക്കന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments