Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംങ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍



ഓള്‍ കേരള പാക്കേജ്ഡ് ഡ്രിങ്കിംങ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്നു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മനു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ്  അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 

AKPDWDA സംസ്ഥാന സെക്രട്ടറി ഷിജാസ് മൂവാറ്റുപുഴ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജോജി ജോസഫ്, ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍, എറണാകുളം ജില്ലാ പ്രസിഡണ്ട് റജില്‍, എറണാകുളം ജില്ലാ സെക്രട്ടറി കൊച്ചുമോന്‍, എറണാകുളം ജില്ലാ ട്രഷറര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടത്തി. എസ്എസ്എല്‍സി, പ്ലസ് - ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സംഘടന പ്രവര്‍ത്തകരുടെ  കുട്ടികള്‍ക്ക് അവാര്‍ഡ് വിതരണവും,പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.


Post a Comment

0 Comments