Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് ആവശ്യം ഉയരുന്നു.



ആംബുലന്‍സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന് ആവശ്യം ഉയരുന്നു. തിരക്കേറിയ റോഡുകളില്‍ അപകടത്തില്‍പ്പെട്ടവരുമായോ അത്യാസന്ന നിലയിലായ രോഗികളുമായോ അമിതവേഗതയില്‍ പായുന്ന ആംബുലന്‍സുകള്‍ അപകടത്തില്‍പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു. 

ആംബുലന്‍സുകളുടെ അമിതവേഗത മൂലം അത്യാസന്ന നിലയില്‍ ആയ രോഗികളുടെ നില  ഗുണത്തേക്കാള്‍ ദോഷം ഉണ്ടാക്കുന്നതായി ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. ആംബുലന്‍സ് ഉള്ള രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നടത്തുന്ന ശ്രമം പ്രശംസിക്കപ്പെടുമ്പോഴും  അമിതവേഗത അപകട ഭീഷണിയാകുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് IMA മുന്‍ ഭാരവാഹി ഡോ. ഡൊമിനിക്ക് അഭിപ്രായപ്പെട്ടു. രോഗികളില്ലാത്തപ്പോഴും ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി അമിതവേഗതയില്‍ കടന്നു പോകുന്നതുംഒഴിവാക്കപ്പെടണം.


Post a Comment

0 Comments