Breaking...

9/recent/ticker-posts

Header Ads Widget

മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു.



ളാലം ബ്ലോക്ക് പഞ്ചായത്ത് 2025-26 ആസ്തി വികസന ഫണ്ടില്‍പെടുത്തി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു.  തറപ്പേല്‍ക്കടവ് പാലത്തിനു സമീപം സ്ഥാപിച്ച  മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കാലടി ശ്രീരാമകൃഷ്ണാശ്രമം മുന്‍  മഠാധിപതി   പുരന്ദരാനന്ദ സ്വാമികള്‍  നിര്‍വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പഞ്ചായത്ത് മെമ്പര്‍ നളിനി ശ്രീധരന്‍, വിന്‍സന്റ് കണ്ടത്തില്‍, പുരുഷോത്തമന്‍ നായര്‍ മരുതൂര്‍, രവി മണ്ഡപത്തില്‍, പ്രഭാകരന്‍ പടിയപ്പള്ളിയില്‍, ഷാജി വെള്ളാപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. 
 വള്ളംകുളത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ എ.ജെ വര്‍ക്കി അരിമറ്റത്തില്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി , ബിജു തുണ്ടിയില്‍ , നളിനി ശ്രീധരന്‍, ജയ്‌മോന്‍ അരിമറ്റത്തില്‍, ബെന്നി ഇടയോടി, ടോമി അരിമറ്റം, ബേബി കോക്കാട്ട് തുടങ്ങിയവര്‍പങ്കെടുത്തു.


Post a Comment

0 Comments